ലോക്ക്ഡൌണ്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ കൂടുകയാണ്.
രാജ്യത്ത് കൊറോണ വൈറസ് ഭീതിപടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (WHO).
നിലവില്‍ ഇന്ത്യയുടെ സ്ഥിതി അപകടകരമല്ലെങ്കിലും ഭാവിയില്‍ സ്ഥിതി മോശമായേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന (WHO) അടിയന്തര ആരോഗ്യ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ മൈക്ക് റയാനാണ് ഇക്കാര്യം അറിയിച്ചത്.
'ബ്ലൂ ടീച്ചര്‍' അശ്ലീല ഗ്രൂപ്പുകളും കമന്‍റുകളും, നടപടി...
കൊറോണ വൈറസ് (Corona Virus) വ്യാപനം തടയുന്നതിനായി ഇന്ത്യ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ (Corona Lockdown) ഘട്ടംഘട്ടമായി പിന്‍വലിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതി മോശമായേക്കാമെന്നും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവ് ഉണ്ടായതെന്നും മൈക്ക് റയാന്‍ വ്യക്തമാക്കുന്നു.
പകര്‍ച്ചവ്യാധി കുറയുന്നതിന് പകരം വര്‍ധിക്കുകയാണ് ഇന്ത്യയില്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് രോഗ വ്യാപനമുണ്ടാകുന്നത്. നഗരത്തില്‍ ഒരു രീതിയിലാണ് രോഗം പടരുന്നതെങ്കില്‍ ഗ്രാമത്തില്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് രോഗവ്യാപനം.
കമ്പ്യൂട്ടറും മറ്റ് സംവിധാനങ്ങളുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ എങ്ങനെ പഠിക്കും...
ഇന്ത്യയ്ക്ക് പുറമേ, ദക്ഷിണ ഏഷ്യയിലെ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങി ജനസാന്ദ്രതയുള്ള രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിതി സ്ഫോടനാത്മകമല്ല. എന്നാല്‍, അപകടസാധ്യത ഒഴിഞ്ഞിട്ടുമില്ല.
ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം കുറഞ്ഞിരുന്നു. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രോഗവ്യാപനം അതിവേഗം വര്‍ധിക്കുകയാണെന്നും മൈക്ക് റയാന്‍ ചൂണ്ടിക്കാട്ടി.